
കർണാടക: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കിടയിൽ ഷിരാഡി ഘട്ടിന് സമീപം കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു(Car). ഹാസൻ ജില്ലയിലെ സകലേശ്പൂർ താലൂക്കിലെ ദേശീയപാത 75 ൽ ഞായറാഴ്ചയാണ് അപകടം നടന്നത്.
ശക്തമായ മഴയിൽ, മലനാട് മേഖലയിൽ ഒരു താൽക്കാലിക വെള്ളച്ചാട്ടം രൂപപ്പെട്ടിരുന്നു. ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ കാർ അപകടത്തിൽപെടുകയായിരുന്നു. എന്നാൽ അപകടത്തിൽ നിന്നും ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം.