
ഡെറാഡൂൺ: ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹര്യത്തിൽ ചാർ ധാം യാത്രയും ഹേമകുണ്ഡ് സാഹിബ് യാത്രയും മാറ്റിവച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു(landslides). സെപ്റ്റംബർ 5 വരെയാണ് യാത്രകൾ മാറ്റി വച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനം.
അതേസമയം ഉത്തരാഖണ്ഡിൽ അടുത്ത അഞ്ച് ദിവസം റെഡ്, ഓറഞ്ച് അലേർട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഡെറാഡൂൺ, തെഹ്രി, പൗരി, ഹരിദ്വാർ എന്നിവിടങ്ങളിൽ റെഡ് അലേർട്ടാണ് നിലനിൽക്കുന്നത്.