
ന്യൂഡൽഹി: കനത്ത മഴയും മണ്ണിടിച്ചിലുകളും നിമിത്തം ചണ്ഡീഗഡ്-കുളു ഹൈവേയിൽ വൻ ഗതാഗതക്കുരുക്ക്(landslides). 50 കിലോമീറ്ററോളം നീളത്തിൽ ഗതാഗതം സ്തംഭിച്ച അവസ്ഥയാണുള്ളത്.
ചണ്ഡീഗഢ്-മണാലി ഹൈവേയിലും പലയിടത്തും ഗതാഗതം തടസം അനുഭവപ്പെടുന്നുണ്ട്. ഡൽഹി-എൻസിആറിലേക്ക് പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകുന്ന നൂറുകണക്കിന് ട്രക്കുകളാണ് പ്രദേശത്ത് കുടുങ്ങി കിടക്കുന്നത്.
ഇത്തരത്തിൽ കുടുങ്ങി കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ ആപ്പിൾ, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവ ചീഞ്ഞു തുടങ്ങിയെന്നും കനത്ത നഷ്ടമാണുണ്ടായതെന്നും വിവരമുണ്ട്. അതേസമയം ചെറിയ വാഹനങ്ങൾക്കായി ഹൈവേ തുറന്നുകൊടുത്തിട്ടുണ്ട്.