
ഉത്തരകാശി: സിലായ് ബന്ദിനും ഒജാരിക്കും സമീപം യമുനോത്രി ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായി(landslides). മണ്ണിടിച്ചിലിനെ തുടർന്ന് റോഡിന്റെ ഭാഗങ്ങള്‍ ഒലിച്ചുപോയതായാണ് വിവരം.
ഹൈവേയുടെ തകർന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉത്തരകാശി പോലീസ് സൂപ്രണ്ട് സരിത ദോഭൽ അറിയിച്ചു.
അതേസമയം, ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ വിനോദസഞ്ചാരികളും തീർത്ഥാടകരും സുരക്ഷിതമായ പ്രദേശങ്ങളിൽ തുടരാൻ സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പ്രാദേശിക പോലീസും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.