കനത്ത മഴയും മണ്ണിടിച്ചിലും: ശ്രീനഗർ-ജമ്മു ഹൈവേ അടച്ചു | landslide

മണ്ണിടിച്ചിൽ മൂലം കിഷ്ത്വാർ-അനന്ത്നാഗ് റോഡും അടച്ചു.
landslide
Published on

ശ്രീനഗർ: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് ശ്രീനഗർ-ജമ്മു ദേശീയപാത അടച്ചു(Heavy rain). ഇതോടെ റംബാൻ ജില്ലയിലെ ദേശീയപാതയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിയതായാണ് വിവരം.

മണ്ണിടിച്ചിൽ മൂലം കിഷ്ത്വാർ-അനന്ത്നാഗ് റോഡും അടച്ചു. പ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് 10 ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മാത്രമല്ല; മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കിഷ്ത്വാറിൽ 80-ലധികം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com