
ഡൽഹി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പുണ്യക്ഷേത്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുളള പാത വീണ്ടും അടച്ചു(landslides). ക്ഷേത്രത്തിലേക്കുളള തീർത്ഥാടന യാത്ര നിർത്തിവച്ചതായും ക്ഷേത്ര ബോർഡ് അറിയിച്ചു.
സെപ്റ്റംബർ 14 ഞായറാഴ്ച മുതൽ ആരംഭിക്കാനിരുന്ന യാത്രയാണ് നിർത്തിവച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ ആയിരക്കണക്കിന് ഭക്തരോട് സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ശരിയായ മുൻകരുതലുകൾ എടുക്കാനും നിർദേശം നൽകിയതായാണ് വിവരം.