
മഹാരാഷ്ട്ര: മുംബൈയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മതിൽ ഇടിഞ്ഞു വീണു(wall collapses). ഭാണ്ഡൂപ്പിലെ ഖിണ്ടിപാഡ മേഖലയിലെ ഒമേഗ ഹൈസ്കൂളിന് പിന്നിലുള്ള വലിയ മതിലാണ് ഇടിഞ്ഞു വീണത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏകദേശം 50 അടി ഉയരമുള്ള കുന്നിന് മുകളിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ മതിലാണ് ഇടിഞ്ഞു വീണത്. മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.