
കത്ര: പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലുകളും തുടരുന്നതിനാൽ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം തുടർച്ചയായ 14-ാം ദിവസവും നിർത്തിവച്ചു(landslides).
തീർത്ഥാടകരുടെ സുരക്ഷാ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കനത്ത മഴയിലും മലവെള്ള പാച്ചിലിലും ക്ഷേത്രത്തിലേക്കുള്ള പാത തകർന്ന അവസ്ഥയിലാണുള്ളത്. ഇത് മൂലം പലയിടത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്.
അതേസമയം, പാതയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.