
ചമോലി: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും രൂക്ഷം(landslides). ചമോലി, ബാഗേശ്വർ, തെഹ്രി തുടങ്ങിയ പ്രദേശങ്ങളിൽ അധിക മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിപ്പൽകോട്ടിക്കും ബാരപാനിക്കും സമീപമുള്ള പ്രദേശത്ത് മണ്ണിടിച്ചിൽ രൂക്ഷമായതോടെ ബദരീനാഥ് ദേശീയപാത അടച്ചു.
പ്രദേശത്ത് നിന്നും തുടർച്ചയായി കല്ലുകൾ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആയതിനാൽ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജൂലൈ 8, 9, 10 തീയതികളിൽ നൈനിറ്റാൾ, ചമ്പാവത്, രുദ്രപ്രയാഗ്, ബാഗേശ്വർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.