നേപ്പാൾ : നേപ്പാളിലെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 47 പേർ മരിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒൻപത് പേരെ കാണാതായി. പ്രളയക്കെടുതിയിൽ വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ അതീവ രൂക്ഷമാണ് സാഹചര്യം.
വെള്ളിയാഴ്ച മുതൽ രാജ്യത്തിലെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതിനാൽ നദികളിൽ ഇനിയും വെള്ളം ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാർജിലിംഗിൽ മരണം 17 ആയി. മണ്ണിടിച്ചിലിൽ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.തലസ്ഥാനമായ കാഠ്മണ്ഡുവിലെ നദികളും കരകവിഞ്ഞൊഴുകി. തീരത്തിനടുത്തുള്ള ജനവാസ മേഖലകളും വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഹെലികോപ്റ്ററുകളും മോട്ടോർ ബോട്ടുകളും ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബാലസൺ നദിക്ക് കുറുകെയുള്ള ധുഡിയ ഇരുമ്പ് പാലം തകർന്നതോടെ ഡാർജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡിൽ ഗതാഗതം തടസപ്പെട്ടു.