
ഉത്തരാഖണ്ഡ്: രുദ്രപ്രയാഗിൽ സോൻപ്രയാഗ് മണ്ണിടിച്ചിൽ പ്രദേശത്ത് കുടുങ്ങിക്കിടന്ന 40 ഓളം തീർത്ഥാടകരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി(landslides). കേദാർനാഥ് ധാമിൽ നിന്ന് മടങ്ങിയ തീർത്ഥാടകരാണ് കനത്ത മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന പാത മണ്ണ് വീണ് മൂടിയത്. ഉടൻ തന്നെ വിവരമറിഞ്ഞ് തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം നടത്തുന്ന ദുരന്ത നിവാരണ സേനയുടെ ദൃശ്യങ്ങൾ അധികൃതർ പുറത്തു വിട്ടു.