
ഉത്തരാഖണ്ഡ്: കനത്ത മഴയെ തുടർന്ന് ബദരീനാഥ് ദേശീയപാത അടച്ചു(landslides). സിറോബ്ഗഡിൽ മല ഇടിഞ്ഞു വീണതിനെത്തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് ബദരീനാഥ്-ഋഷികേശ് ഹൈവേയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ദേശീയപാതയിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ പരിശ്രമം തുടരുകയാണ്.
അതേസമയം യത്രികർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനാണ് നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷ മുൻ നിർത്തി ഹൈവേയുടെ രണ്ടറ്റത്തും പോലീസ് സംഘങ്ങളെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.