
ഗാംഗ്ടോക്: ശക്തമായ മഴയിൽ സിക്കിമിൽ കുടുങ്ങിയ 59 വിനോദ സഞ്ചാരികളെ കൂടി രക്ഷപ്പെടുത്തി(rain). ഇവരെ തലസ്ഥാനത്തെത്തിച്ചതായാണ് പുറത്തു വരുന്ന വിവരം.
മഴ കനത്തത്തോടെയുണ്ടായ മണ്ണിടിച്ചിലിൽ വടക്കന്‍ സിക്കിമിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രണ്ട് എംഐ-17വി5 ഹെലികോപ്റ്ററുകളിലായാണ് പാക്യോങ് വിമാനത്താവളത്തില്‍ എത്തിച്ചത്. സിക്കിമിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം വിനോദസഞ്ചാരികളാണ് രക്ഷാപ്രവർത്തകരെ കാത്ത് കിടക്കുന്നതെന്നാണ് ലഭ്യമായ വിവരം.