
മംഗളൂരു: ദക്ഷിണ കന്നഡയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞു വീണു(Heavy rain). മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായി. മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ കഴിഞ്ഞദിവസം രാത്രിയാണ് മതിലിടിഞ്ഞ് വീണ് പത്തുവയസുകാരിയ്ക്ക് ജീവൻ നഷ്ടമായത്.
ബൽമ, കനകരെ നൗഷാദിന്റെ മകൾ നയീമ(10) ആണ് മരിച്ചത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന മഴയിൽ കുതിർന്നിരുന്ന മതിൽ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.