
മുംബൈ: മുംബൈ നഗരത്തിൽ ഒറ്റപെട്ടയിടങ്ങളിൽ ഇന്നും കനത്ത മഴ പെയ്തതായി റിപ്പോർട്ട്(Heavy rain). ഇന്ന് പുലർച്ചെ വരെ പെയ്ത മഴയിൽ സംസ്ഥാനത്ത് വെള്ളം വിതരണം ചെയ്യുന്ന ഏഴ് തടാകങ്ങളിലും ജലനിരപ്പ് 99.02% ആയി ഉയർന്നു.
ദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിലുടനീളം ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂക്ഷമായതായും ജില്ലാഭരണകൂടം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. അതേസമയം മുംബൈയിലും പരിസര പ്രദേശങ്ങളിലും ഇന്ന് കാലാവസ്ഥ നിയന്ത്രണാതീതമായി തുടരുന്നതായാണ് വിവരം.
റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവയുൾപ്പെടെയുള്ള കൊങ്കൺ മേഖലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.