
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കനത്ത മഴയിലും മഴ കെടുതിയിലും 200 ലധികം പേർക്ക് ജീവൻ നഷ്ടമായി(floods). ഇതിൽ 100 ഓളം കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. 500 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. റാവൽപിണ്ടിയിൽ വീടുകളിലും തെരുവുകളിലും മാർക്കറ്റുകളിലും വെള്ളപ്പൊക്കം രൂക്ഷമായ അവസ്ഥയിലാണുള്ളത്.
ഇവിടയുള്ള താമസക്കാർ അവരുടെ സാധനങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്തതായാണ് വിവരം. പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മരണങ്ങൾ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.