
ജമ്മു: ജമ്മു ഡിവിഷനിലെ എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും സുരക്ഷാ ഓഡിറ്റ് നടത്താൻ ഉത്തരവിട്ട് ജമ്മു കശ്മീർ സർക്കാർ(flood). ദിവസങ്ങളായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും സ്കൂൾ കെട്ടിടങ്ങളെ മോശമായി ബാധിച്ചിരുന്നു. ഈ സാഹര്യത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്താൻ നിർദേശിച്ചിരിക്കുന്നത്.
നിലവിൽ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഇന്നാണ് സ്കൂളുകളിൽ പരിശോധന നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് ജമ്മുവിലെ എല്ലാ മുഖ്യ വിദ്യാഭ്യാസ ഓഫീസർമാർക്കും വിദ്യാഭ്യാസ ഡയറക്ടറേറ്റ് കത്തയച്ചിട്ടുണ്ട്. കത്തിൽ, എല്ലാ സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെയും സുരക്ഷാ ഓഡിറ്റിനായി പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.