
മധോപൂർ: പഞ്ചാബിലെ പത്താൻകോട്ട് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 22 സിആർപിഎഫ് ഉദ്യോഗസ്ഥരെയും 3 സാധാരണക്കാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ ആർമി ഏവിയേഷൻ(floods).
ബുധനാഴ്ച രാവിലെ 6 മണിക്കാണ് രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്റ്ററുകൾ പുറപ്പെട്ടത്. തുടർന്ന് വിജയകരമായി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ശേഷം കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതായി ഇന്ത്യൻ ആർമി ഏവിയേഷൻ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയിലും മലവെള്ള പാച്ചിലിലും നിരവധിപേർ കുടുങ്ങുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.