
മഹാരാഷ്ട്ര: കനത്ത മഴയിലും മഴക്കെടുതിയിലും ലാത്തൂരിൽ നിന്ന് കാണാതായ 5 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു(floods). 40 മണിക്കൂറോളം നീണ്ട തിരച്ചിലിനു ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പോലീസ് എന്നിവരുടെ സംഘങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ലാത്തൂരിൽ തുടർച്ചയായി മഴ പെയ്യുന്നതായാണ് വിവരം.