
മഹാരാഷ്ട്ര: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപൊക്കത്തിലും 6 പേർക്ക് ജീവൻ നഷ്ടമായി(Heavy rain). 290 ലധികം പേരെ രക്ഷപ്പെടുത്തി. മഴക്കെടുതിയെ തുടർന്ന് നൂറുകണക്കിന് പേർ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു.
നന്ദേഡ് ജില്ലയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയെയും സൈന്യത്തെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം സ്ഥിതിഗതികൾ വിലായിരുത്താൻ ദുരന്ത നിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നതതല യോഗം ചേർന്നിരുന്നു.