കനത്ത മഴയും മേഘസ്ഫോടനവും: ശ്രീനഗർ-ജമ്മു ഹൈവേയിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കുകളിൽ ആയിരക്കണക്കിന് ടൺ ആപ്പിൾ ചീഞ്ഞഴുകുന്നു; പ്രതിഷേധിച്ച് കർഷകർ | cloudbursts

സ്ഥിതി രൂക്ഷമായതോടെ ദുരിതത്തിലായ കർഷകർ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുകയും ജമ്മു കശ്മീരിലുടനീളമുള്ള പഴച്ചന്തകൾ അടച്ചിടുകയും ചെയ്തു.
cloudbursts
Published on

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ കുടുങ്ങിക്കിടക്കുന്ന ട്രക്കുകളിൽ ആയിരക്കണക്കിന് ടൺ ആപ്പിൾ ചീഞ്ഞഴുകുന്നതായി റിപ്പോർട്ട്(cloudbursts). കനത്ത മഴയും മേഘസ്ഫോടനവും മൂലം ശ്രീനഗർ-ജമ്മു ഹൈവേ അടച്ചിട്ടതാണ് ദുർഗതിക്ക് കാരണം. ഇതേ തുടർന്ന് അവശ്യസാധനങ്ങൾക്കും ക്ഷാമം നേരിടുന്നതായാണ് വിവരം.

സ്ഥിതി രൂക്ഷമായതോടെ ദുരിതത്തിലായ കർഷകർ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുകയും ജമ്മു കശ്മീരിലുടനീളമുള്ള പഴച്ചന്തകൾ അടച്ചിടുകയും ചെയ്തു. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com