
ഹൈദരാബാദ്: ഞായറാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ 3 പേരെ കാണാതായതായി വിവരം(cloudburst). പാഴ്‌സിഗുട്ടയിൽ ബസ് സ്റ്റോപ്പിന് സമീപം ഓവുചാലിന്റെ ഭിത്തി ഇടിഞ്ഞ് വീണാണ് ഒരാൾ ഒഴുക്കിൽ പെട്ടത്.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിലാണ് അർജുൻ (26), രാമ (28) എന്ന രണ്ട് പുരുഷന്മാർ ഒഴുകി പോയത്. അതേസമയം കാണാതായവരെ കണ്ടെത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തീവ്രമായ തിരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെ സംസ്ഥാനത്ത് മേഘവിസ്ഫോടനമുണ്ടായതായാണ് വിവരം.