
ആന്ധ്രാപ്രദേശ്: അടുത്ത 4 ദിവസം ഹൈദരാബാദിലും തെലങ്കാനയുടെ വിവിധ ഭാഗങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു(weather updates).
ഇതേ തുടർന്ന് ഹൈദരാബാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകായണ്. പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഴയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സർക്കാർ തയാറാണെന്ന് ദുരന്ത നിവാരണ സേനയും സർക്കാരും വ്യക്തമാക്കി.