
ജമ്മു കാശ്മീർ: കനത്ത മഴയെ തുടർന്ന് ജമ്മു ഡിവിഷനിലെ 22 ട്രെയിനുകൾ റദ്ദാക്കി(trains cancelled). ഡിവിഷനിൽ 27 ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. കത്ര റെയിൽവേ സ്റ്റേഷനുകളിൽ നിർത്തുകയോ പുറപ്പെടുകയോ ചെയ്യുന്ന തീവണ്ടികളാണ് റദ്ദാക്കിയത്.
ജമ്മു ഡിവിഷനിലെ നോർത്തേൺ റെയിൽവേയിലെ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, സംസ്ഥാനത്ത് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ശക്തമായ മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാണ് വിവരം.