ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ മരിച്ചു(Heavy rain). ബസന്ത് വിഹാർ പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരം 4.40 ഓടെയാണ് സംഭവം നടന്നത്.
ഡൽഹി വികസന അതോറിറ്റിയുടെ മതിലാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണത്. ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.