
മഹാരാഷ്ട്ര: ഞായറാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിലും ഇടിമിന്നലിലും പൂനെ വിമാനത്താവളത്തിലെ 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്(Heavy rains). ശക്തമായ മഴയെ തുടർന്ന് പൂനെയിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
മഴ തുടരുന്നതിനെ തുടർന്ന് വ്യോമ ഗതാഗതം അവതാളത്തിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 12 മണി മുതൽ രാവിലെ 8 മണി വരെ വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് അനുഭവപെട്ടത്.
ഇതേ തുടർന്നാണ് 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. അതേസമയം നിലവിൽ സ്ഥിതി സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്ന് വിമാത്താവള അധികൃതർ അറിയിച്ചു.