പേമാരി : ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി | Heavy rains

റദ്ദാക്കിയ സർവീസുകളിൽ കൊച്ചി-ചെന്നൈ വിമാനവും ഉൾപ്പെടുന്നു
Heavy rains, 12 flights cancelled in Chennai
Updated on

ചെന്നൈ: വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ കൊച്ചി-ചെന്നൈ വിമാനവും ഉൾപ്പെടുന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്‌നാട്ടിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.(Heavy rains, 12 flights cancelled in Chennai)

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. കേന്ദ്ര ജല കമ്മീഷൻ ഇന്നലെ ഈ രണ്ട് ജില്ലകളിലും പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പല ഭാഗത്തും മരം വീണ് ഗതാഗത തടസ്സവും ഉണ്ടായി.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതിഗതികൾ വിലയിരുത്തി. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Related Stories

No stories found.
Times Kerala
timeskerala.com