
ഹൈദരാബാദ്: ഹൈദരാബാദിൽ കനത്ത മഴയെ തുടർന്ന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ഗ്രൂപ്പ് സെന്ററിന്റെ അതിർത്തി മതിൽ തകർന്നു വീണു(Wall collapses). ഹൈദരാബാദിലെ ചന്ദ്രയാൻഗുട്ട പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
അപകടം നടക്കുമ്പോൾ സമീപത്ത് കൂടി ഒരു കാർ കടന്നു പോകുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുള്ളവർ രക്ഷപെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം മതിൽ ഇടിഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.