ന്യൂഡൽഹി : പേമാരിയിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ മിന്നൽ പ്രളയം വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചു. മരണസംഖ്യ 11 ആയി മാറി. (Heavy rain in Himachal Pradesh)
34 പേരെ കാണാതായി. ഇന്നും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തും.
മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ്-മണാലി ദേശീയപാത അടച്ചതിനാൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു.