
മഹാരാഷ്ട്ര: മുംബൈയിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം വീണ് 25 വയസ്സുകാരന് ജീവൻ നഷ്ടമായി(Heavy rain). ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ ഓടി രക്ഷപെട്ടു.
മുംബൈ വിക്രോളി സ്വദേശി തേജസ് നായിഡുവിനാണ് ജീവൻ നഷ്ടമായത്. തേജസ് സുഹൃത്തുക്കൾക്കൊപ്പം, ഗണേഷ് മൈതാനത്ത് നിൽക്കുമ്പോഴുണ്ടായ കൊടുംകാറ്റിലാണ് മരം കടപുഴകി വീണത്. ഉടൻ തന്നെ ഇയാളെ ഗോദ്‌റെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.