
മുംബൈ: മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശനിയാഴ്ച പുലർച്ചെ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ലോക്കൽ ട്രെയിനുകളുടെ ഗതാഗതത്തെ ഇത് ബാധിച്ചു.(Heavy overnight rains inundate parts of Mumbai)
രണ്ട് ദിവസത്തേക്ക് നഗരത്തിൽ കനത്തതോ അതിശക്തമോ ആയ മഴ പെയ്യുമെന്ന് പ്രവചിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പുറപ്പെടുവിച്ചു. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പൗരന്മാരോട് അഭ്യർത്ഥിച്ചു.