

മുംബൈ: കാലവർഷം ശക്തി പ്രാപിച്ചതോടെ മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരണം 21 ആയി(monsoon). മനുഷ്യർക്ക് പുറമെ 22 മൃഗങ്ങൾ ചത്തു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
പൂനെ, നന്ദേഡ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, വിദർഭയിലെ പല ജില്ലകളിലും വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതിയി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അമരാവതി, ഭണ്ഡാര, ചന്ദ്രപൂർ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.