രാജ്യതലസ്ഥാനത്ത് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്; താപനില 45 ഡിഗ്രി മറികടന്നേക്കും
Mon, 22 May 2023

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പല ഭാഗങ്ങളിലും താപനില പരമാവധി 45 ഡിഗ്രി മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ ഡല്‍ഹിയിലെ നാല് കേന്ദ്രങ്ങളില്‍ പരമാവധി താപനില 45 ഡിഗ്രിയോ അതില്‍ കൂടുതലോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ വര്‍ഷം ആദ്യമായാണ് ഇത്രയധികം താപനില ഉയര്‍ന്നത്. നജഫ്ഗഢിലാണ് കൂടുതല്‍ താപനില രേഖപ്പെടുത്തിയത്; 46.3 ഡിഗ്രി. രണ്ട് ദിവസം കൂടി താപനില ഉയര്‍ന്നുനില്‍ക്കും.പകല്‍ സമയത്ത് 25- 35 കി മീ വേഗതയില്‍ ശക്തമായ ഉപരിതല കാറ്റും ഉണ്ടാകും. ഇന്ന് ചിലയിടങ്ങളില്‍ ആകാശം മേഘാവൃതമായിരിക്കും.