
ഡൽഹി: ഡൽഹിയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും താപനില 45.5 ഡിഗ്രി സെൽഷ്യസിൽ എത്തി.വരും ദിവസങ്ങളിൽ കൂടുതൽ ചൂട് കൂടുമെന്ന് വിലയിരുത്തലിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത രണ്ട് ദിവസങ്ങളിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. ജൂൺ 13 രാത്രിയിലും 14 തീയതികളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൂട് കുറയുമെന്ന് കരുതുന്നുണ്ട്.