ന്യൂഡല്‍ഹി: ഏപ്രില്‍ 14, 15 തീയതികളില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ്. ഉഷ്ണതരംഗം മൂലം വലയുന്ന ഡല്‍ഹിയിൽ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അറിയിച്ചു. രണ്ട് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.
ബുധനാഴ്ച ഡല്‍ഹിയിലെ നാല് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ ഉഷ്ണതരംഗം രേഖപ്പെടുത്തിയിരുന്നു. ദേശീയ തലസ്ഥാനത്തെ പ്രാഥമിക നിരീക്ഷണാലയമായ സഫ്ദര്‍ജംഗില്‍ പരമാവധി താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡല്‍ഹിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നത്.
ഏപ്രില്‍ ആദ്യ പകുതിയില്‍ തന്നെ രാത്രിയില്‍ ചൂട് തുടര്‍ന്നതിനാല്‍, കുറഞ്ഞ താപനില 25.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇത് സാധാരണയേക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണെന്നും ഐഎംഡി അറിയിച്ചു.