Tamil Nadu Weather Update

തമിഴ്‌നാട്ടിലെ ആറ് സ്ഥലങ്ങളിൽ ഉഷ്ണതരംഗം ; ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് | Tamil Nadu Weather Update

Published on

ചെന്നൈ: തമിഴ്‌നാട്ടിലെ ആറ് സ്ഥലങ്ങളിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റ് കടന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്‌നാട്ടിൽ താപനില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും താപനില 100 ഡിഗ്രി ഫാരൻഹീറ്റിലെത്തിയെന്നും ചെന്നൈ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ പരമാവധി താപനില സാധാരണയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസും വടക്കൻ ജില്ലകളിലെ ചില സ്ഥലങ്ങളിൽ സാധാരണയേക്കാൾ 3-4 ഡിഗ്രി സെൽഷ്യസും കൂടുതലായിരിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു.ഇതിനിടെയാണ് , ഇന്ന് (മാർച്ച് 07) അഞ്ച് സ്ഥലങ്ങളിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റ് കടന്നത്.

ഉഷ്ണതരംഗം അനുഭവപ്പെടുന്ന സ്ഥലങ്ങൾ

കരൂർ പരമതി - 102.2

തിരുപ്പട്ടൂർ -101.3

തിരുപ്പൂർ -101.3

ഈറോഡ് -100.76

മധുര വിമാനത്താവളം - 100.4

നാമക്കൽ - 100

Times Kerala
timeskerala.com