
ലഖ്നോ: വിവാഹത്തിന് മുമ്പുള്ള ഹൽദി ആഘോഷത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട വരൻ മരിച്ചു. ഉത്തർപ്രദേശിലെ ഹാഥറസിലാൽ ശിവം കുമാർ(22) ആണ് മരണപ്പെട്ടത്. ആഗ്ര സ്വദേശിനിയുമായാണ് ശിവം കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. (Heart attack)
ഞായറാഴ്ച രാത്രി ശിവമിന്റെ വീട്ടിലായിരുന്നു ആഘോഷം നടന്നത്. സഹോദരങ്ങൾക്കൊപ്പം നൃത്തം ചെയ്യവെയാണ് ശിവം പെട്ടെന്ന് കുഴഞ്ഞുവീണു. പിന്നീട് എഴുന്നേൽക്കാൻ സാധിച്ചില്ല. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടർമാർ പ