'അയാൾ എന്നെയും കൊല്ലും, വേട്ടക്കാരന് നീതി നൽകുന്നു': സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ ഉന്നാവോ പീഡന കേസ് അതിജീവിത | Unnao rape case

സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചുവെന്നാണ് അവർ പറഞ്ഞത്
'അയാൾ എന്നെയും കൊല്ലും, വേട്ടക്കാരന് നീതി നൽകുന്നു': സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ ഉന്നാവോ പീഡന കേസ് അതിജീവിത | Unnao rape case
Updated on

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത. സെൻഗാർ പുറത്തിറങ്ങുന്നതോടെ തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്നും കോടതി ഇരയ്ക്ക് പകരം വേട്ടക്കാരനാണ് നീതി നൽകിയതെന്നും അതിജീവിത ആരോപിച്ചു. പ്രമുഖ മാധ്യമത്തോടാണ് അവരുടെ പ്രതികരണം.(He will kill me too, Unnao rape case survivor)

പ്രതിക്ക് ജാമ്യം ലഭിക്കാൻ സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചതായി അതിജീവിത കുറ്റപ്പെടുത്തി. തന്റെ അഭിഭാഷകൻ വാദിച്ചത് പോലെ ശക്തമായി വാദിക്കാൻ സിബിഐ തയ്യാറായിരുന്നെങ്കിൽ ഇത്തരമൊരു ഉത്തരവ് ഉണ്ടാകില്ലായിരുന്നു. "എന്റെ പിതാവിനെ അടക്കം കൊലപ്പെടുത്തിയ വ്യക്തിയാണ് സെൻഗാർ. അയാൾക്ക് ജാമ്യം ലഭിച്ചതോടെ എന്നെയും ഇല്ലാതാക്കാൻ ശ്രമിക്കും. വലിയ ആളുകൾക്ക് പരോളും ജാമ്യവും നൽകി അധികൃതർ ഒത്തുകളിക്കുകയാണ്," യുവതി പറഞ്ഞു.

ഡൽഹി ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ നീതി കാട്ടിയില്ലെന്നും പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നും അതിജീവിത ആരോപിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ഉത്തരവെന്നും കോടതി ഇരകളോട് ദയ കാണിക്കണമെന്നും അവർ പറഞ്ഞു. ഹൈക്കോടതി വിധിയിൽ നിരാശയുണ്ടെങ്കിലും സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതിജീവിത വ്യക്തമാക്കി. മുൻപും തനിക്ക് നീതി ലഭിച്ചത് അവിടെ നിന്നാണെന്നും സുപ്രീംകോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

നീതി ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ഉത്തർപ്രദേശ് മുഖ്യമന്ത്രി, ഡൽഹി മുഖ്യമന്ത്രി എന്നിവരെ നേരിൽ കാണാൻ സമയം തേടിയിട്ടുണ്ട്. ഇവർക്ക് ഇ-മെയിൽ അയച്ചതായും അതിജീവിത അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തനിക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. താൻ സർക്കാരിന് എതിരല്ലെന്നും എന്നാൽ ഒരു കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നീതിപീഠവും സർക്കാരും ഇടപെടണമെന്നുമാണ് തന്റെ അപേക്ഷയെന്നും അതിജീവിത പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com