
ഭോപ്പാൽ : ഭാര്യയയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വയലിൽ കുഴിച്ചിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ രേവയിലാണ് സംഭവം നടന്നത്. രേവ ജില്ലയിലെ സൊഹാഗി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ദേവ്മുനി മാജ്ഹി ആണ് ഭാര്യ രാംവതിയെ കൊലപ്പെടുത്തിയത്. ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജയിൽ റോഡിലെ ഒരു വയലിൽ പച്ചക്കറി കൃഷി ചെയ്തിരുന്ന ആളാണ് ദേവ്മുനി. ഭാര്യയും മകളും ഇതിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു. 2024 ഒക്ടോബർ 11 ന് ദേവ്മുനി ഭാര്യയെ കീടനാശിനി കൊടുത്തു കൊലപ്പെടുത്തി. പിന്നീട് ഭാര്യയുടെ മൃതദേഹം വയലിൽ കുഴിച്ചിട്ടു. സംശയം തോന്നാതിരിക്കാൻ അയാൾ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പച്ചക്കറി ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
അതേസമയം, വൈകുന്നേരം ആയിട്ടും മാതാവ് വീട്ടിൽ എത്താത്തതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത് അറിഞ്ഞതോടെ ദേവ്മുനി ഗ്രാമത്തിൽ നിന്നും ഒളിച്ചോടുകയായിരുന്നു. തുടർന്ന് ഒൻപത് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിക്കൂടാനായത്. അന്വേഷണം തുടങ്ങിയതിനു പിന്നാലെ രാംവതിയുടെ മൃതദേഹം വയലിൽ നിന്ന്പോലീസ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.