
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വേദി പങ്കിടില്ലെന്ന് ഗവർണർ സി.വി. ആനന്ദബോസ്. ബംഗാളിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം. മമതയെ 'ലേഡി മാക്ബത്ത്' എന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഒട്ടാകെ അതിക്രമങ്ങള്‍ അരങ്ങേറുകയാണെന്നും വ്യക്തമാക്കി. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചതിന് മമതയ്ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.