
ന്യൂഡൽഹി: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഹത്നികുണ്ഡ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടു(Flood alert) . ഇന്ന് രാവിലെയാണ് അണക്കെട്ടിൽ നിന്നും 29,313 ക്യുസെക്സ് വെള്ളം തുറന്നുവിട്ടത്.
ഇതേ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനില തൊട്ടിരിക്കുകയാണ്. ഇത് ഡൽഹിയിൽ വെള്ളപൊക്കം ഉണ്ടാക്കാൻ സാധ്യതയുള്ളതായി ഡൽഹി സർക്കാർ മുന്നറിയിപ്പ് നൽകി.
നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഉദ്യോഗസ്ഥരോട് താഴ്ന്ന പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനൊപ്പം കർശന ജാഗ്രത പാലിക്കാനും പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.