
കർഷകരുടെ ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് ഹരിയാന പോലീസ്. ശംഭു അതിർത്തിയിൽ നിന്ന് തുടങ്ങിയ മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടിയിൽ 17 കർഷകർക്ക് പരുക്കേറ്റതോടെ മാർച്ച് ഇന്നത്തേക്ക് നിർത്തിവെച്ചു. ഇതു മൂന്നാം വട്ടമാണ് കർഷക മാർച്ചിന് അനുമതി നിഷേധിക്കുന്നത്.
മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പുനരാരംഭിച്ച ദില്ലി ചലോ മാർച്ചിന് നേരെ കഠിനമായ നടപടികളാണ് ഹരിയാന പോലീസ് സ്വീകരിച്ചത്. ഉച്ചയോടെ ശംഭു അതിർത്തിയിൽ നിന്നും 101 കർഷകർ അണിനിരന്ന മാർച്ചിന് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.