
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോൺഗ്രസ്. സംഭവത്തിൽ പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം എസ്സി വിഭാഗത്തിന് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണം മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് വിവാദമായത്. മന്ത്രിസഭ യോഗത്തിലെ തീരുമാനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.