'6-0' gesture

"ഹാരിസ് റൗഫ് അവരോട് ശരിയായ രീതിയിലാണ് പെരുമാറിയത്; അത് തുടരും" - ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ നടത്തിയ വിവാദമായ '6-0' ആംഗ്യത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി | '6-0' gesture

ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെ പിന്തുണച്ചാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
Published on

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ നടത്തിയ വിവാദമായ '6-0' ആംഗ്യത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്('6-0' gesture). ക്രിക്കറ്റ് താരം ഹാരിസ് റൗഫിനെ പിന്തുണച്ചാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂരിനിടെ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന ഇസ്ലാമാബാദിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ് ഹാരിസ് റൗഫിന്റെ ആംഗ്യം.

എന്നാൽ ഹാരിസ് റൗഫ് അവരോട് ശരിയായ രീതിയിലാണ് പെരുമാറിയതെന്നും റൂഫിനോട് അത് തുടരാനുമാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചത്. മാത്രമല്ല; റൗഫ് കാണിച്ച ആംഗ്യം വിധി ദിവസം വരെ ഇന്ത്യ 6-0 മറക്കില്ലെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com