
ഇന്ത്യയുടെ ടി20 ഫോര്‍മാറ്റുകളില്‍ മുൻനിര കളിക്കാരില്‍ പ്രധാനിയാണ് ഹര്‍ദിക് പാണ്ഡ്യയെന്ന ഓള്‍റൗണ്ടര്‍(hardik pandya). ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലിടം ലഭിച്ചു എന്നതിലാണ് ഹര്‍ദിക് എന്ന പ്രതിഭയുടെ തിളക്കം. ഹര്‍ദിക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഹാര്‍ദിക് തന്റെ കുട്ടിക്കാലത്തെ പ്രാദേശിക ക്രിക്കറ്റ് സെലക്ടറുമായാണ് വീഡിയോ കോളില്‍ സംസാരിക്കുന്നത്. ഹര്‍ദികിൻ്റെ കരിയര്‍ രൂപീകരണ സമയത്ത് 400 രൂപ മാച്ച് ഫീ നല്‍കിയത് ആ സെലക്ടര്‍ ആണെന്നും അക്കാര്യം മറക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹത്തോടുള്ള നന്ദി പറഞ്ഞറിയിക്കാൻ ആകില്ലായെന്നും ഹര്‍ദിക് പറയുന്നു.
മറ്റൊരു കഥയും അദ്ദേഹം പറയുന്നുണ്ട് വളരെ പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്നാണ് ഹര്‍ദിക് പാണ്ഡ്യ ക്രിക്കറ്റ് രംഗത്തേക്ക് കടന്നുവന്നത്. ഇന്നത്തെ പോലെ ജനങ്ങൾ തന്നെ അറിയുന്നതിന് മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ നേരിടേണ്ടിവന്നു. അത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട തന്നെ സെലക്ടര്‍ സഹായിച്ചതിന്റെ കഥയാണ് വീഡിയോയിലൂടെ ഹര്‍ദ്ദിക് പങ്കുവെക്കുന്നത്.