ഹൈദരാബാദ്: സഹപ്രവർത്തകരുടെ പീഡനത്തെ തുടർന്ന് ഒരു സ്വകാര്യ സ്കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്തു(suicide). അസം സ്വദേശിയായ ശാസ്ത്ര അധ്യാപിക(29) ആണ് മരിച്ചത്. സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂളിലെ രണ്ട് അധ്യാപകർ ചേർന്ന് അധ്യാപികയോടെ മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് സ്ത്രീയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് മാസമായി അധ്യാപകർ കുടുംബത്തെ വേട്ടയാടുകയായിരുന്നുവെന്ന് പരാതിക്കാരൻ പോലീസിൽ മൊഴി നൽകിയതായാണ് വിവരം.
സംഭവത്തിൽ കേസെടുത്ത പോലീസ് അധ്യാപകരെ അറസ്റ്റ് ചെയ്തു. രണ്ട് അധ്യാപകർക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതായി അറിയിച്ചു.