ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി(murder). ഹിരിയൂർ സ്വദേശിയും ചിത്രദുർഗ ഗവൺമെന്റ് കോളേജ് ഫോർ വിമൻസിൽ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിനിയുമായ വർഷിത(19)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
എസ്‌സി/എസ്ടി പോസ്റ്റ്-മെട്രിക് ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടി ആഗസ്റ്റ് 14 ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ ഹോസ്റ്റലിൽ ബന്ധപെട്ടു. പെൺകുട്ടിയെ കാണാൻ ഇല്ലെന്ന് ബോധ്യമായതോടെ പോലീസിൽ പരാതി നൽകുകയും അന്വേഷിക്കുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയുടെ മൃതദേഹം പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.