H-1B വിസ: പുതിയ അപേക്ഷകർക്ക് മാത്രമേ H-1B വിസ ബാധകമാകൂ എന്ന് വൈറ്റ് ഹൗസ്; അടിയന്തര സഹായ നമ്പർ പുറത്തിറക്കി യുഎസ് ഇന്ത്യൻ എംബസി | H-1B Visa

അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് +1-202-550-9931 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
  H-1B Visa
Published on

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപെടുത്തിയ എച്ച്-1ബി വീസ ഫീസ് വർധനവിന്റെ പശ്ചാത്തലത്തിൽ അടിയന്തര സഹായ നമ്പർ പുറത്തിറക്കി യുഎസിലെ ഇന്ത്യൻ എംബസി(H-1B Visa). അടിയന്തര സഹായം തേടുന്ന ഇന്ത്യൻ പൗരന്മാർ മാത്രമേ സഹായ നമ്പർ ഉപയോഗിക്കാവൂ എന്നും പതിവ് കോൺസുലാർ അന്വേഷണങ്ങൾക്ക് ഉപയോഗിക്കരുതെന്നും എംബസി പുറപ്പെടുവിച്ച പ്രസ്താവനയിൽ കശനമായി നിഷ്കർഷിക്കുന്നു. അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് +1-202-550-9931 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, പുതിയ അപേക്ഷകർക്ക് മാത്രമേ 100,000 യുഎസ് ഡോളറിന്റെ എച്ച്-1ബി വിസ ഫീസ് ബാധകമാകൂ എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ശനിയാഴ്ച വ്യക്തമാക്കി. എന്നാൽ എച്ച്-1ബി ഫീസ് വർധന നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com