
നൈജർ: നൈജറിൽ തോക്കുധാരികൾ രണ്ട് ഇന്ത്യക്കാരെ കൊല്ലുകയും 3 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി സ്ഥിരീകരിച്ച് ഇന്ത്യ(Indian). നൈജറിന്റെ തെക്കുപടിഞ്ഞാറൻ ഡോസോ മേഖലയിൽ ജൂലൈ 15 നാണ് തോക്കുധാരികൾ ആക്രമണം നടത്തിയതെന്നാണ് വിവരം.
കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനായും തട്ടിക്കൊണ്ടുപോയവരെ സുരക്ഷിതമാക്കുന്നതിനായും നൈജറിലെ ഇന്ത്യൻ എംബസി ഇടപെട്ടതായും സ്ഥിരീകരണമുണ്ട്. നൈജറിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും എക്‌സ് പോസ്റ്റിലൂടെ നൈജറിലെ ഇന്ത്യൻ എംബസി അറിയിച്ചു.