
വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ വസ്തു വ്യാപാരിയ്ക്ക് നേരെ നിറയൊഴിച്ച് തോക്കുധാരി(murder). സാരനാഥിലെ അരിഹന്ത് നഗറിൽ മഹേന്ദ്ര ഗൗതം എന്നയാളാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 9:00 മണിയോടെയായിരുന്നു സംഭവം. ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയ ഉടൻ ബൈക്കിലെത്തിയ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.